Latest Posts

Thursday, March 22, 2012

  ലാല്‍സലാം ധീരസഖാവേ!!!

രോഗവും മരണവും സ്വാഭാവികമാണ്. പക്ഷെ സി കെ ചന്ദ്രപ്പന്റെ പെട്ടെന്നുള്ള വേര്‍പാട് കേരള രാഷ്ട്രീയത്തില്‍ വലിയൊരു  വിടവ് സൃഷ്ടിച്ചിരിക്കുന്നു. സ്ഥിരം ഉപയോഗിച്ച് പഴകിയ 'നികത്താനാവാത്ത നഷ്ടം' എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ സത്യമാകുന്ന അപൂര്‍വ്വം അവസരങ്ങളിലൊന്ന്. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ എന്തായിരിക്കണം എന്ന ചോദ്യത്തിന് നിസ്സംശയം ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന ഉത്തരമായിരുന്നു എന്നും ചന്ദ്രപ്പന്‍. വയലാര്‍ സമരത്തിന്റെ ചൂളയില്‍ കുരുത്ത ചന്ദ്രപ്പന്‍ ആ സമരാഗ്നി കെടാതെ എന്നും ഉള്ളില്‍ സൂക്ഷിച്ചു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ബുദ്ധിയും ശക്തിയുമായി രണ്ടായി പിരിഞ്ഞപ്പോള്‍ ബൌദ്ധികപക്ഷത്തെ അചഞ്ചല പോരാളിയായി അദ്ദേഹം നിന്നു. അച്യുതമേനോനും ടി വിയും എം എനും പി കെ വിയും ഇ ചന്ദ്രശേഖരന്‍ നായരുമൊക്കെ തിളങ്ങിനിന്ന ആ രാഷ്ട്രീയ നഭോമണ്ഡലതില്‍ അവര്‍ക്ക് സര്‍വധായോഗ്യനായ ഒരു പിന്ഗാമിയായി ചന്ദ്രപ്പന്‍ ഉണ്ടായിരുന്നു.   
 
കമ്മ്യൂണിസ്റ്റ്‌ എന്നത് മൂല്യങ്ങള്‍ ചോര്‍ന്ന ഒരു വിശേഷണം മാത്രമാകുന്ന ഇക്കാലത്ത് ആദര്‍ശശുദ്ധിയും ലളിതജീവിതവും നിഷ്കളങ്കതയും മാത്രം കൈമുതലാക്കി ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ്‌ ആയി ചന്ദ്രപ്പന്‍ എന്നും ജീവിച്ചു. തന്‍റെ വ്യക്തമായ അഭിപ്രായങ്ങള്‍ ശക്തമായ ഭാഷയില്‍ എന്നും അദ്ദേഹം സധൈര്യം ഉറക്കെ വിളിച്ചുപറഞ്ഞു.
 
അഴിമതിയുടെയും അക്രമമാനോഭാവതിന്റെയും പുഴുക്കുത്തുകള്‍ ബാധിച്ച കേരളത്തിലെ പുതിയ സി പി എം നേതൃനിരയ്ക്ക് ബദലായി ഒരു ജനകീയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സി പി ഐ ഉയര്‍ന്നു വരുന്നു എന്ന് പ്രതീക്ഷ നല്‍കിയ വേളയിലാണ് ചന്ദ്രപ്പന്റെ അപ്രതീക്ഷിത നിര്യാണം. പനിക്ക് പോലും വിദേശത്ത് ചികിത്സ തേടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌കള്‍ക്ക് വ്യത്യസ്തനായി തന്നെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍നെയും അതിന്റെ വേദനയും അവശതകളെയും  തൃണവല്ഗണിച്ച്  പിറവത്ത് അദ്ദേഹം ഇടതുപക്ഷത്തിനായി പ്രചാരണത്തിന് ഇറങ്ങി. തന്‍റെ സംഘടനക്കും തന്‍റെ വിശ്വാസപ്രമാണങ്ങള്‍ക്കുമായി അവസാന ശ്വാസം വരെ ജീവിച്ചു.
 
ഇനി അദ്ദേഹം വലിയചുടുകാട്ടിലേക്ക്. സര്‍ സി പിയുടെ പട്ടാളത്തിന്റെ വെടിയേറ്റ്‌ മരിച്ചവരും അര്‍ദ്ധപ്രാണരുമായ ധീരരക്തസാക്ഷികളെ കൂട്ടിയിട്ടു കത്തിച്ച, അവരുടെ രക്തം ചുവപ്പിച്ച ആ മണ്ണിനേക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലവും ചന്ദ്രപ്പന് പട്ടട ഒരുക്കാന്‍ ഈ ലോകത്തുണ്ടാവില്ല. വിപ്ലവവീര്യം ഒരിക്കലും ഉറങ്ങാത്ത ആ മണ്ണില്‍ പോരാട്ടത്തിന്റെ പ്രഭ ചൊരിയുന്ന ഒരു രക്തനക്ഷത്രമായി എന്നും അദ്ദേഹം നമ്മളോടൊപ്പം ഉണ്ടാവും.
 
ലാല്‍സലാം ധീരസഖാവേ!!!
read more...

Sunday, October 24, 2010

ആചാരവെടികാത്ത്...

തെരഞ്ഞെടുപ്പാണെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍
തെരഞ്ഞ്ഞ്ഞെടുത്തേനെ മരിക്കാന്‍ മറ്റ്റ്റൊരു ദിനം.
ആരോരുമില്ലാതലഞ്ഞ്ഞ്ഞു നടന്നപ്പോള്‍..
ലഹരിതന്‍ തോണിയില്‍ അലസമായലഞ്ഞ്ഞ്ഞപ്പോള്‍..
എകാന്തതയിത്ര വിരസമാണെന്നത്
അറിഞ്ഞിരുന്നില്ല ഞാന്‍ ജീവിച്ചിരുന്നപ്പോള്‍.
ഒരു തുള്ളി മദ്യമെന്‍ ചുണ്ടില്‍ പകര്‍ന്നിടൂ..
ഒരു കൊച്ച്ച്ചു പരിഹാസമെന്‍ ചെവിയില്‍ ഓതിടൂ..
അത് കേട്ട് ലഹരിതന്‍ മടിയില്‍ മയങ്ങ്ങ്ങട്ടെ ഞാ-
-നെന്നെ സ്വതന്ത്രമാക്കാന്‍ മന്ത്രി എഴുന്നള്ളിടും വരെ.



read more...

Tuesday, June 1, 2010

ബര്‍ലിന്‍ - ഇരുപതാം നൂറ്റാണ്‍്ടിന്ടെ ചരിത്രത്തോടൊപ്പം

വലിയ പ്രതീക്ഷകലോടെയാണ് ബര്‍ലിനിലോട്ടിരങ്ങിയത്. യൂറോപ്പില്‍ കാണണമെന്ന് എന്നും ആഗ്രഹിച്ചിരുന്ന മൂന്ന്‍ നാല് നഗരങ്ങളില്‍ ഒന്നായിരുന്നു ബര്‍ളിന്‍. മ്യൂനിക്കില്‍നിന്ന്‍ ഒരു ശനിയാഴ്ച രാവിലെ ഇറങ്ങി. മൂന്നു ദിവസത്തെ പരിപാടി.

ട്രെയിന്‍ യാത്ര ചിലവേറിയതായതിനാല്‍് ലാഭകരമായ യാത്രാമാര്‍ഗം അന്വേഷിച് എത്തിയത് കാര്‍ പൂളിങ്ങിലാണ്. യൂറോപ്പില്‍ നിരവധി കാര്‍ പൂളിങ് വെബ്‌ സൈറ്റ്കള് ഉണ്ട്. എങോട്ടെന്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇതുപോലുള്ള സൈറ്റുകളില്‍ അവരുടെ യാത്രാ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താം. അതെ സ്ഥലത്ത്തോട്ടു അന്നേ ദിവസം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അയാളോടൊപ്പം കൂടാം. ട്രെയിന്‍, ബസ്സ്‌ ചാര്‍ജ് അപേക്ഷിച് നോക്കുമ്പോള്‍ തുച്ചമായ തുകയ്ക്ക് ലക്ഷ്യസ്ഥാനത്ത് എത്താം. രണ്ടു പേര്‍ക്കും ലാഭം. ഞാന്‍ ബുക്ക് ചെയ്തിരുന്നത് ഡൊമിനിക്ക് എന്നാ ആളുടെ വണ്ടിയിലാരുന്നു.

നേരത്തെ പറഞ്ഞുരപ്പിച്ചത് അനുസരിച്ച് ബോര്‍ഡിംഗ് പോയിന്റായ ഫ്രൂട്മാനിംഗ് സ്റ്റേണ് മുന്നില്‍ പത്ത് മണിയോടെ ഞാന്‍ എത്തി. അല്പം കഴിഞ്ഞപ്പോള്‍ ഒരു കറുത്ത മെര്സിഡസ് എന്റെ മുന്നില്‍ വന്നു നിന്നു. ഗ്ലാസ്‌ തുറന്നപ്പോ ഒരമ്മച്ചി. ആള് മാറി നിര്തിയതാവം എന്ന് വിചാരിച്ചു നിന്നപ്പോള്‍ അവര് ചോദിച്ചു

"യൂ ഷാം??"

മുറി ഇംഗ്ലീഷിലുള്ള ചോദ്യത്തിനു ഞാന്‍ തലയാട്ടി. ആകെ കണ്ഫൂഷന്‍് ആയി.

"ഡോമിനിക്???" ഞാന്‍ തിരിച്ചു ചോദിച്ച്‌.

"മീ ഡോമിനിക് മദര്‍"

ഓ!! അത് ശരി. അങ്ങിനെ വരട്ട. ഇപ്പൊ ടെക്കനിക്ക് പിടികിട്ടി. ഇവരപ്പോ എന്നെ പിക്ക് ചെയ്തു ഡൊമിനിക്കിന്റെ അടുക്കല്‍ എത്തിക്കും. ആശ്വാസമായി. അവരോടധികമൊന്നും ഞാന്‍ ചോദിച്ചില്ല. കൊടുംകാട്ടില്‍ സൂചി തപ്പുന്നപോലെ തപ്പിക്കണ്ടുപിടിച്ച വാക്കുകള്‍ വച്ച്ച്ചാണ് അവരിത്രേം തന്നെ പറഞൊപ്പിചൃത്. ഇനി ഒന്നൂടെ ആ ദയനീയ കാഴ്ച കാണാന്‍ കെല്‍പ്പില്ലാത്തതിനാല്‍ ഞാനൊന്നും ചോദിച്ചില്ല.

സമയം അഞ്ച് മിനിറ്റ് കഴിഞ്ഞു...പത്ത് മിനിറ്റ് കഴിഞ്ഞു...അമ്മച്ചിക്ക് എങ്ങും നിര്‍ത്താന്‍ പ്ലാന്‍ ഉള്ളതായി തോന്നുന്നില്ല. അവരെങ്ങോട്ടാണ് പോകുന്നതെന്ന് ഒരു ക്ലൂവും കിട്ടിയില്ല. എന്നെ തട്ടിക്കൊണ്ടു പോയി കിട്നി അടിച് മാറ്റാനുള്ള പരിപാടി ആണോ?? ഞാനൊന്നു പേടിച്ചു. ഇനി ചോദിച്ചിട്ട് തന്നെ കാര്യം.

"യൂ ... ഡ്രൈവ് .. ബര്‍ലിന്‍"

അത്യാവശ്യം കാര്യം മനസ്സിലാകാന്‍ വേണ്ട മൂന്നു വാക്കുകള്‍ പെറുക്കിയിട്ട് ബാക്കി ആണ്ഗ്യം കൊണ്ട് അട്ജസ്റ്റ് ചെയ്ത് ഞാന്‍ ചോദിച്ചു. എന്തായാലും അവര്‍ക്ക് കാര്യം പിടികിട്ടി.

"എസ്...ഐ...ഡ്രൈവ്...ബര്‍ലിന്‍"

അതെ ഭാഷയില്‍ അവരും മറുപടി പറഞ്ഞു.

ദൈവമേ...അറുനൂറു കിലോമിറ്റ്രൊളമുണ്ട്. അമ്മച്ചി താങ്ങുമോ?? അതോ അവസാനം അമ്മച്ചിയെ ഞാന്‍ താങ്ങന്റി വരുമോ?? പണിയായോ?? പിന്നേം ആകെ കണ്ഫൂഷന്‍ ആയി. എന്തായാലും ഇറങ്ങി. ഇനി വരുന്നടത്ത് വച്ച് കാണാം. ഞാന്‍ ഒന്നൂടെ ഉറച്ചിരുന്നു.

അല്പം കഴിഞ്ഞപ്പോ വണ്ടി മെയിന്‍ ഹയ് വേയില്‍ പ്രവേശിച്ചു. അതോടെ മണിച്ച്ചിത്ത്രത്താഴ്ല്‍് ശോഭനേല്‍് ഉണ്ടായപോലൊരു മാറ്റം അമ്മച്ചിയിലുമുണ്ടായി. അതുവരെ 60-70 സ്പീഡില്‍ ഓടിച്ചിരുന്ന അമ്മച്ചി പെട്ടെന്ന് 150 ഇല്‍എത്തി. എനിക്ക് ചുറ്റും പഞ്ചവര്ണക്കിളികള്‍് പാറിനടന്നു. ഇവരിതെന്തോപ്പിക്കാനുള്ള ഭാവമാണ്? കാറിനു പുറത്തുള്ള ലോകവുമായുള്ള അമ്മച്ച്ചീടെ കണക്ഷന്‍ വിട്ടുപോയെന്നു തോന്നി. ഹയ് വേയില്‍ കേറിയപ്പോ ആക്സലരെടരില്‍ വച്ച കാല്‍ അമ്മച്ചി പിന്നെ തിരിചെടുത്തിട്ടില്ല. വണ്ടി പറക്കുന്നു.

കാറിലെ എഫ് എം റേഡിയോയില്‍ ജര്‍മ്മന്‍ പാട്ടുകള്‍ ഒഴുകി വന്നുകൊന്ടേയിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോ കാറിന്റെ ഡാഷ് ബോര്‍ദീന്നു ഒരു സിഗരറ്റെടുത്ത് അമ്മച്ചി കത്തിച്ചു. എനിക്കുമോന്നു നീട്ടി. ഞാന്‍ ബഹുമാനപുരസരം നിരസിച്ചു. സിഗരട്റ്റ് കത്തിക്കുംപോഴും മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയത്കൊണ്ടേയിരുന്നു. എഫ് എമില്‍ പാട്ട് മാറി ന്യൂസ് വന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ്, മാന്ഗ്ലൂര്‍ എന്നൊക്കെ മനസ്സിലായി. അവിടെ പ്ലേന്‍്...ഇവിടെ കാര്‍്. എപ്പോഴാണ് ഇത് പറന്നു പൊങ്ങി പോസ്റ്റര്‍ ആകാന്‍ പോകുന്നതെന്ന്‍് അറിയത്തില്ല.

പെട്ടെന്ന്‍ നേരെ നോക്കിയപ്പോ തൊട്ടു മുന്നില്‍ മറൊരു കാര്‍്. അമ്മച്ചി സിഗരറ്റ് കവര്‍ തിരിച്ചു വക്കുന്നതിനിടെ ഇതൊന്നും കാണുന്നില്ല. ഞാന്‍ പച്ച്ച്ചമാലയാലത്ത്തില്‍ "അയ്യോഓഓഓഓഓഓ"ന്നു നിലവിളിച്ചു. അമ്മച്ചി എഴുന്നേറ്റു നിന്ന് ചവുട്ടി. വണ്ടി നിന്നു. മുന്നിലെ സൈഡ് സീറ്റില്‍ അമ്മച്ചി വച്ചിരുന്ന ചായേം ജ്യൂസും പറന്നു താഴെയെത്തി.

"ഓ മൈ ടീ ... ഓ മൈ ജൂസ്"

അമ്മച്ചി എനിക്കൂടെ മനസ്സിലാകുന്ന ഭാഷേല്‍ വിലപിച്ചു. അതെല്ലാം പെറുക്കി മേളില്‍ വച്ച് അധികം വൈകാതെ പൂര്‍വാധികം സ്പീഡില്‍ തിരിച്ചെത്തി.

നാല് മണിക്കുറുകൊണ്ടു അഞ്ഞൂടന്പതു കിലോമിറ്റ്റോളം പിന്നിട്ടു. ബര്‍ളിന്‍ അടുക്കാറായതോടെ കാറില്‍ വഴികാട്ടാന്‍ സെറ്റ് ചെയ്തു വച്ചിരുന്ന ജി പി എസ് മെഷീന്‍ അമ്മച്ചിയെ പറ്റിക്കാന്‍് തുടങ്ങി. അങ്ങനിരിക്കുമ്പോ ഏതെങ്കിലും എടവഴീല്‍ കേറാന്‍ ഡയറക്‍്ഷന്‍് കൊടുക്കും. അത് കേട്ട് അമ്മച്ചി കേറും. ആ പഞ്ചായത്ത് മുഴുവന്‍ കറക്കീട്ട് തിരിച്ചു കേറിയിടത്ത് തന്നെ തിരിച്ചു കൊണ്ടെത്തിക്കും. അമ്മച്ചി ഒന്നും സംഭാവിക്കാതതുപോലെ തുടരും. അങ്ങിനെ രണ്ടു മൂന്നു പ്രാവശ്യം ആ കലാപരിപാടി അരങ്ങേറി.

അങ്ങിനെ കറങ്ങിത്തിരിഞ്ഞ്‌ അവസാനം എനിക്കിറങ്ങണ്ട നിക്കൊല്സീ സബ്‌ വെ സ്റ്റേഷന്‍ എത്തി. അവിടേം ജി പി എസ് അമ്മച്ചിയെ ഒരു റവ്ണ്ട് കറക്കി. അവസാനം ഞാന്‍ വഴി പറഞ്ഞു കൊടുത്ത് സ്ഥലം എത്തിച്ചു. ബായ്ഗേടുത്ത് അമ്മച്ചിക്കും ദൈവത്തിനുo നന്ദീം പറഞ്ഞ് മുപ്പത് യൂറോയും കൊടുത്ത് ഇറങ്ങിയപ്പോ പണ്ട് വീഗാലാന്ട്ന്ന് ഇറങ്ങിയ ഒരു ഫീലിംഗ്....

തുടരും.....
read more...

Thursday, January 7, 2010

ഓളപ്പരപ്പിലെ ഓര്‍മ്മകള്‍

വലുതാകുമ്പോള്‍ ഒരു ബോട്ട് ലാസ്കര്‍ ആകണം എന്ന ആഗ്രഹത്തില്‍ തുടങ്ങുന്നു നാടിനെ കുറിച്ചുള്ള എന്‍റെ ഓര്‍മ്മ. നാലുവശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന എന്‍റെ നാട്ടില്‍ പുറം ലോകക്കാഴ്ചകള്‍ ബോട്ടിന്‍റെ അഴികളിലൂടെ ആയിരുന്നു.

കരയിലേക്കാള്‍ കൂടുതല്‍ വള്ളത്തിലും വെള്ളത്തിലും ബോട്ടിലും ജീവിച്ച ഞങ്ങളുടെ ദൈനംദിന ജീവിത്തതില്‍ കാണാമായിരുന്ന ഏറ്റവും മഹാനായ വ്യക്തി ബോട്ടില്‍ നിന്നും യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്കിറങ്ങാന്‍ സഹായിച്ചിരുന്ന ലാസ്കറായിരുന്നു.

വലുതാകുമ്പോള്‍ ഒരു ലാസ്കറായി, ഒരു ദിവസം എന്‍റെ അപ്പൂപ്പനെ ബോട്ടില്‍ നിന്നു കൈപിടിച്ചിറക്കുക എന്നതായിരുന്നു എന്‍റെ വലിയ ആഗ്രഹം. എന്‍റെ മാത്രമല്ല, ആ നാട്ടില്‍, ഞങ്ങളുടെ കുട്ടനാട്ടില്‍ ജനിച്ചു വളര്‍ന്ന ഓരോ കുട്ടിക്കും അവരുടെ സ്വപ്നങ്ങളില്‍ പോലും വെള്ളവും വള്ളവും ഒഴിവാക്കാന്‍ ആവുമായിരുന്നില്ല. ലളിതമായി പറഞ്ഞാല്‍ തവളക്കുഞ്ഞുങ്ങളും ഞങ്ങളും ഒരേ പോലെയാണു അവിടെ ജനിച്ചു വളര്‍ന്നത്.


ബോട്ട് നെടുമുടിയില്‍ എത്തുമ്പോളാണു ഒരു വാഹനം കാണാനാവുക. ആ ദൂരക്കാഴ്ച പോലും ഒരു ആഘോഷമാണ്. ഇന്നു കുട്ടനാടിന്‍റെ ജീവനാഡിയായ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിനെ അന്നു മൂന്ന് ആറുകള്‍ നാലായി മുറിച്ചിട്ടിരുന്നു. ഇന്നു വെറും നാല്‍പതു മിനിട്ടിന്‍റെ യാത്ര അന്നു നാലു ബസുകളും മൂന്നു ചങ്ങാടങ്ങളും കേറി മണിക്കൂറുകളുടെ യാത്ര ആയിരുന്നു.

ബസ്സില്‍ കിടങ്ങറയിലും നെടുമുടിയിലും പള്ളാത്തുരുത്തിയിലും ഇറങ്ങുന്നവര്‍ അവിടങ്ങളില്‍ നിന്നുള്ള ബോട്ടുകളില്‍ കയറി കുട്ടനാടിന്‍റെ ഉള്‍പ്രദേശങ്ങളിലുള്ള അവരവരുടെ വീടുകള്‍ പറ്റും. ബസ് വന്നിറങ്ങിയാലും മണിക്കൂറുകള്‍ കഴിഞ്ഞാവും അടുത്ത ബോട്ട് എത്തുക.ജീവിതത്തിന്‍റെ വലിയൊരു ഭാഗം അങ്ങിനെ ബോട്ട് കാത്ത് നെടുമുടി ജെട്ടിയില്‍ ചിലവായിപ്പോയി എന്നതാണു യാഥാര്‍ത്ഥ്യം.


സ്കൂളിലേക്കുള്ള യാത്ര ആയിരുന്നു മറ്റൊരു ആഘോഷം. ചേര്‍ന്നു ആദ്യ രണ്ടു വര്‍ഷം സ്കൂള്‍ വള്ളത്തിലായിരുന്നു യാത്ര. ഒരു ചുരുളന്‍ വള്ളം. രാവിലെ എട്ടരക്ക് തുഴച്ചില്‍ക്കാരന്‍ ജോസ് ചേട്ടന്‍ വള്ളവുമായി എത്തും.

പല ‘സ്റ്റോപ്പു’ കളിലായി ഞങ്ങള്‍ മുപ്പതോളം പേര്‍ കേറും. ഒരു എക്സട്രാ തുഴയും വള്ളതില്‍ ഉണ്ടായിരുന്നു. ആ തുഴക്കു വേണ്ടിയുള്ള അടി പതിവായപ്പോള്‍ ഒരു ദിവസം ജോസ് ചേട്ടന്‍ വീട്ടില്‍ വന്നു.

പിറ്റേന്നു സ്കൂളില്‍ നിന്നു ചെന്നപ്പോള്‍ അപ്പൂപ്പന്‍ എനിക്കായി ഒരു കുഞ്ഞിത്തുഴ പണിയിച്ചു വച്ചിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്കൂള്‍ ഒരു ബോട്ട് വാങ്ങി. ഇന്നും ആ ബോട്ടില്‍ എന്‍റെ കുഞ്ഞനുജന്‍മാര്‍ സ്കൂളില്‍ പോകുന്നു.

ആറ്റിറമ്പിലൂടെ നടക്കുമ്പോള്‍ ദൂരെ നിന്നേ ആ ബോട്ട് വരുന്നതറിയാം. അത്രയുമാണു അതില്‍ നിന്നുള്ള ബഹളം.അതു കേല്‍ക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് ഞങ്ങളുടെ ഓര്‍മ്മകളും ആ ബോട്ടില്‍ കേറും.



നിത്യജീവിതത്തിനാവശ്യമായ എല്ലാ സാധനങ്ങളും മുട്ടക്കാരന്‍, പച്ചക്കറിക്കാരന്‍, മീന്‍ങ്കാരന്‍, താറാവുകാരന്‍, തൈരുകാരന്‍, ഈയം പൂശുകാരന്‍ അങ്ങിനെ പല തരം കച്ചവടക്കാരുടെ വള്ളങ്ങളിലൂടെ കുട്ടനാടിന്‍റെ ഓരോ മുക്കിലും മൂലയിലും എത്തും.

ചാന്തും കണ്മഷിയും സോപ്പും ചീപ്പും മുതല്‍ പലവ്യഞ്ജന സാധനങ്ങളും പാത്രങ്ങളും വരെ ഒരു ചെറിയ വള്ളത്തില്‍ ഒതുക്കി വരുന്ന മുട്ടക്കരന്‍റെ വരവാണു ഇതില്‍ ഏറ്റവും ആഹ്ളാദകരം.ഒരു ടൗണ്‍ വീട്ടു പടിക്കലെത്തിയ പ്രതീതിയാണു ആ വള്ളം കാണുമ്പോള്‍. അതിലൊട്ടു വെറുതെ നോക്കി നില്‍ക്കുന്നത് തന്നെ ഒരു സന്തോഷമാണു.

ബാര്‍ട്ടര്‍ സമ്പ്രദായത്തിലായിരുന്നു മുട്ടക്കാരന്‍റെ കചവടം. മുട്ടയിലായിരുന്നു വ്യവഹാരമെല്ലാം. അന്നത്തെ മുട്ടയുടെ വിലയ്ക്കനുസരിച്ച് അതിനുള്ള സാധനങ്ങള്‍ വാങ്ങാം. അന്നു മിക്കവാറും എല്ലാ വീടുകളിലും കോഴി ഉണ്ടായിരുന്നതിനാല്‍ മുട്ട ആയിരുന്നു ഏറ്റവും സുലഭമായിരുന്ന വസ്തു.മുട്ട കൊടുത്തു ഹോര്‍ലിക്സ് വാങ്ങി കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു വീട്ടമ്മമാര്‍.



ഒറ്റക്കാല്‍ വയ്ക്കാന്‍ മാത്രം വലുപ്പമുള്ള കൊതുമ്പുവള്ളത്തില്‍ മറ്റേക്കാല്‍ പുറത്തിട്ടു തുഴഞ്ഞു വരുന്ന താറാവുകാരനും കൊയ്ത്തു കാലത്തു പായസവുമായി വരുന്ന പായസക്കാരനും ഐസുകാരനും അങ്ങിനെ അങ്ങിനെ പുറം ലോകത്തു കാണുന്ന ഓരോന്നിനും ഒരു കുട്ടനാടന്‍ വകഭേദം ഉണ്ടായിരുന്നു.

നൂറു മേനി വിളവുകളുടെ സന്തോഷങ്ങളോടൊപ്പം മടവീഴ്ചകളില്‍ എല്ലാം നഷ്ടപ്പെട്ടവന്‍റെ ദുഃഖങ്ങളും കണ്ടാണു കുട്ടനാടിന്‍റെ മക്കള്‍ വളരുന്നത്.ഭാവിയില്‍ സുഖത്തേയും ദുഃഖത്തെയും സമചിത്ത തയൊടെ കാണാന്‍ ഈ അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചു. കുട്ടനാടന്‍ കര്‍ഷകന്‍റെ ജീവിതം ഒരു ഞാണിന്‍മേല്‍ കളിയാണു. കിട്ടിയാല്‍ കിട്ടി ഇല്ലങ്കില്‍ ഒന്നും ഇല്ല. കുട്ടനാട്ടില്‍ പാടത്തു നെല്‍ കൃഷി മാത്രമേ ഉള്ളു. കരയ്ക്കു വെണ്ടയോ ,വാഴയോ, ചീരയോ എന്തും വിളയും. പക്ഷെ വെള്ളം പൊങ്ങിയാല്‍ പിന്നെ കരയില്ലാത്ത നാട്ടില്‍ കൃഷി എന്നും ഒരു ലോട്ടറി ടിക്കറ്റ് പോലെയാണു.

വെള്ളപ്പൊക്കമുണ്ടാക്കുന്ന നഷ്ട്ങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളില്ലാത്ത പ്രായത്തില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അതു സന്തോഷത്തിന്‍റെ ദിനങ്ങളായിരുന്നു. മറ്റൊന്നുമല്ല കാരണം ആ ദിവസങ്ങളില്‍ സ്കൂള്‍ അവധി ആയിരിക്കും എന്നതു കൊണ്ടു തന്നെ.വെള്ളം പൊങ്ങാന്‍ തുടങ്ങിയാല്‍ പിന്നെ രാവിലെ ആറരയ്ക്കുള്ള റഡിയോ വാര്‍ത്തകേള്‍ക്കാന്‍ വലിയ ഉത്സാഹമാണ്.



“ആലപ്പുഴ ജില്ലയിലെ ഏല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്റ്റര്‍ അവധി പ്രഖ്യാപിച്ചു” - ഇത്രത്തൊളം സന്തോഷത്തോടെ സ്വീകരിച്ച മറ്റൊരു ന്യൂസും ജീവിത്തതില്‍ ഉണ്ടായിട്ടില്ല.

ഇനി ഞങ്ങള്‍ കുട്ടനാട്ടുകരുടെ മാത്രം ഉത്സവം. അന്നും ഇന്നും എന്നും ഞങ്ങള്‍ക്കു ഒരെ ഒരു ദേശീയ ഉത്സവം മാത്രം - വള്ളംകളി. അതില്‍ ജാതിയോ മതമോ വര്‍ഗ്ഗമോ വര്‍ണ്ണമോ ഒന്നും ഇല്ല. ഒരെയൊരു വികാരം മാത്രം - കുട്ടനാടിന്‍റെ മക്കള്‍. ചമ്പക്കുളം മൂലം വള്ളംകളിയൊടെ ആണു കുട്ടനാട്ടില്‍ വള്ളംകളി കാലത്തിനു തുടക്കം കുറിക്കുക.

ഓരോ മത്സരവും സസൂക്ഷ്മം വീക്ഷിച്ചു വിലയിരുത്തും. നെഹ്രു ട്രോഫി നേടുന്ന വള്ളമാണു ആ കൊല്ലത്തെ ജലരാജാവ്. ഓരോ നെഹ്രു ട്രോഫി കഴിയുമ്പോള്‍ തന്നെ അടുത്ത കൊല്ലത്തേക്കുള്ള കൂട്ടലും കിഴിക്കലും തുടങ്ങിയിരിക്കും.



വള്ളംകളി അടുത്തെത്തിയാല്‍ പിന്നെ നാലു പേരു കൂടുന്നിടതെല്ലാം അതു മാത്രമാണു സംസ്സാരവിഷയം. അവരവരുടെ കരയുടെ വള്ളം നെഹ്രു ട്രോഫിയില്‍ മുത്തമിടുന്നതു ഒരിക്കലെങ്കിലും സ്വപ്നം കാനത ഒരു കുട്ടനാട്ടുകാരന്‍ അപൂര്‍വ്വമായിരിക്കും.

ചമ്പക്കുളത്തു പമ്പയുടെ ഇരു കരകളിലുമായി രണ്ട് വള്ളങ്ങളായിരുന്നു - ചമ്പക്കുളവും നടുഭാഗവും. അയല്വക്കക്കാര്‍ തമ്മില്‍ ആകുമ്പോള്‍ മത്സരം കടുക്കും.ഇരു കരക്കാര്‍ക്കും ആത്മാഭിമാനത്തിന്‍റെ പ്രശ്നമായിരുന്നു ഓരോ മത്സരവും. അന്നു ടി വി ഇല്ല. വള്ളംകളി കാണാന്‍ പുന്നമടയില്‍ എത്താന്‍ പറ്റാത്തവര്‍ക്ക് റേഡിയോ ആയിരുന്നു ആശ്രയം.

നെഹ്രു ട്രോഫി ദിവസമായ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച ഉച്ചക്ക് കുട്ടനാടിന്‍റെ നാട്ടുവഴികള്‍ വിജനമാകും. ഒന്നുകില്‍ പുന്നമടയില്‍ അല്ലെങ്കില്‍ റേഡിയൊടെ മുന്നില്‍. നാഗവള്ളി ആര്‍ എസ് കുറുപ്പും പി ഡി ലൂക്കും വി വി ഗ്രിഗറിയും പുന്നമടയുടെ ഓരോ ഭാവചലനവും അണുവിട തെറ്റാതെ അവരുടെ കോരിത്തരിപ്പിക്കുന്ന വര്‍ണ്ണനകളിലൂടെ ഓരോ വീട്ടിലും എത്തിക്കും.



ഇന്നും ലോകത്തിന്‍റെ എതു ഭാഗത്തായാലും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച വീട്ടിലെത്തുകയാണു ഏറ്റവും സന്തോഷം.ഓണവും ക്രിസ്തുമസുമെല്ലം അതിനു ശേഷം മാത്രം.

കുട്ടനാട്ടില്‍ ജീവിച്ചിടത്തോളം കാലം ഇതാണു ലോകമെന്നും അല്ലെങ്കില്‍ ലോകം മുഴുവന്‍ ഇങ്ങനെ ആയിരിക്കും എന്നാണു കരുതിയിരുന്നത്. എന്നാല്‍ കുട്ടനാടിനും ആലപ്പുഴക്കും പുറത്തെത്തിയപ്പോളാണു അങ്ങനെ ഒരു ജീവിതം കുട്ടനാട്ടില്‍ മാത്രമേയുള്ളു എന്നു മനസ്സിലായത്. ആ തിരിച്ചറിവുതന്നെയാണു എന്നും ഒരു തനി കുട്ടനാട്ടുകാരനായിരിക്കാന്‍ ഞങ്ങള്‍ ഒരോരുത്തരെയും പ്രേരിപ്പിക്കുന്നത്.




Make Every Day Earth Day
read more...

Friday, April 3, 2009

മതേതരത്വം - കാപട്യവും പ്രത്യാഖാതങ്ങളും

മറ്റൊരു ഇലക്ഷന്‍ സീസണ്‍ എത്തി. വോട്ടു പിടിക്കാന്‍ സ്ഥാനര്‍ത്ത്തികള്‍ നെട്ടോട്ടം ഓടുന്നു. മതേതരം എന്ന് സ്വയം വിശേഷിപ്പിക്കുന്ന കക്ഷികള്‍ മതേതരത്വം എന്ന വലിയ ഒരു വേലി കെട്ടി ബി ജെ പി യെ അപ്പുറത്ത് നിര്‍ത്തിയിരിക്കുന്നു. അങ്ങിനെ വര്‍ഷങ്ങളുടെ ഭരണശേഷവും നാട്ടുകാരുടെ മുന്നില്‍ അഭിമാനപൂര്‍വ്വം എണ്ണിപ്പറഞ്ഞു വോട്ടു നേടാന്‍ സ്വന്തം നേട്ടങ്ങളൊന്നും ഇല്ലാത്തവര്‍ മതേതരത്വത്തിന്റെ മുന്നണിപ്പോരാളികളാവുന്നു. എന്നാല്‍ എന്‍ ഡി എഫ് ഓ പി ഡി പി യോ മുസ്ലിം ലീഗോ ഒന്നും ഇവരുടെ പട്ടികകളില്‍ വര്‍ഗീയകക്ഷികള്‍ അല്ല. അവര്‍ക്ക് വര്‍ഗീയകക്ഷി ബി ജെ പി മാത്രമാണ്. എന്താണിവരുടെ മതേതരത്വം? ഈ കപട നയങ്ങള്‍ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുക?

ഇവിടെ ഇപ്പോള്‍ വര്‍ഗീയവാദി എന്ന വാക്കിനര്‍ത്ഥം ഹിന്ദുവിനു വേണ്ടി സംസാരിക്കുന്നവന്‍ എന്നായി ചുരുങ്ങിയിരിക്കുന്നു. അബ്ദുല്‍ നാസര്‍ മദനിയുടെ തീവ്രവാദി ബന്ധത്തെക്കുറിച്ചുള്ള പുതിയ പുതിയ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടേ ഇരിക്കുന്നു. ഇതൊന്നും സംസ്ഥാനസര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല. സംസ്ഥാനത്തിന്റെ സുരക്ഷിതത്വം ഭദ്രമാക്കണ്ട ആഭ്യന്തരമന്ത്രിക്ക് ഇതൊക്കെ "പഴയ കാര്യങ്ങള്‍" മാത്രമാണ്. പോലീസിന് ലഭിച്ചിരിക്കുന്ന സുപ്രധാനമായ പല മൊഴികളുടെയും അടിസ്ഥാനത്തില്‍ ശക്തമായ അന്വേഷണം നടത്താന്‍ ചുമതലയുള്ളവര്‍ അങ്ങിനെ ചെയ്യേണ്ടതിനു പകരം അയാളുടെ അവതാനങ്ങള്‍ ഇലക്ഷന്‍ വേദികളില്‍ പാടിപ്പുകഴ്ത്തുന്നു. മലപ്പുറത്തെ സി.പി.എം സ്ഥാനാര്‍ഥി ടി.കെ.ഹംസ തന്റെ സ്ഥാനാര്‍തിത്വം ഇസ്ലാമിന് വേണ്ടിയുള്ള ജിഹാദ് ആണെന്ന് പൊതുവേദിയില്‍ അഭിമാനപൂര്‍വ്വം ആക്രോശിക്കുന്നു. ഈ മതെതരപ്പാര്‍ത്ടികള്‍ക്ക് ഇവരൊക്കെ മതേതര വാദികളാണ്. മാറാട് കലാപത്തിന്റെ റിപ്പോര്ട്ട് വെളിച്ചം കാണാന്‍ ഇരുമുന്നണികളും അനുവദിച്ചിട്ടില്ല. പാര്‍ലമെന്റ് ആക്രമണ കേസില്‍ സുപ്രീം കോടതി വധശിക്ഷ വിധിച്ചിട്ടുള്ള അഫ്സല്‍ ഗുരുവിനു വേണ്ടി മുസ്ലിം വോട്ടുകള്‍ നേടാന്‍ വാദിക്കുന്നു ഈ മതെതരവാതികള്‍. നൂറു കണക്കിന് നിരപരാധികളെ നിര്‍ദാക്ഷണ്യം കൊന്നൊടുക്കിയ അജ്മല്‍ കസബിനു വേണ്ടിയും ഇക്കൂട്ടര്‍ നാളെ ഒരു ദിവസം വാദിക്കുന്നതും നമുക്കു കാണാം. സംസ്ഥാന ഖജനാവിലേക്ക് ഒരു ചില്ലിക്കാശു പോലും കൊടുക്കാത്ത പള്ളികളിലെ മുക്രിമാര്‍ക്ക് 4000രൂപ പെന്‍ഷന്‍ കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അങ്ങിനെ ലഭിക്കുന്ന സ്ഥിരവരുമാനതിലൂടെ അവരുടെ കുടുംബങ്ങള്‍ രക്ഷപെടുമെങ്കില്‍ അത് നല്ല കാര്യം തന്നെ. അതിനെ എതിര്‍ക്കണ്ട്തുമല്ല. പക്ഷെ അതിനൊരു മറുവശം കൂടെയുണ്ട്. വര്‍ഷാവര്‍ഷം കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് ദേവസ്വം ബോര്‍ഡ് വഴി നമ്മുടെ ക്ഷേത്രങ്ങള്‍ നല്കുന്നു. ഈ പണം കൂടി ഉപയോഗിച്ചാണ്‌ മുക്രിമാര്‍ക്കുള്ള പെന്‍ഷനും ഹജ്ജ് സബ്സിടിയുമെല്ലാം നല്കുന്നത്. ഇതിനെ ഒന്നും ആരും എതിര്‍ക്കുന്നുമില്ല. എന്നാല്‍ ക്ഷേത്രത്തില്‍നിന്നു ലഭിക്കുന്ന പടച്ചൊരു മാത്രം കഴിച്ചു ദിവസം തള്ളി നീക്കുന്ന ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത നൂറു കണക്കിന് ബ്രാഹ്മണ കുടുംബങ്ങള്‍ ഉണ്ട് ഈ നാട്ടില്‍. ഈ കൊടുക്കുന്ന ആനുകൂല്യങ്ങളില്‍ ഒരംശമെങ്കിലും ലഭിക്കാന്‍ ഇവര്‍ക്കും അര്‍ഹത ഇല്ലേ? ഇവര്ക്ക് വേണ്ടി വാദിക്കാന്‍ ഇവിടെ ആരുമില്ല. ആരെങ്കിലും അതിന് മുന്‍പോട്ടു വന്നാല്‍ അയാള്‍ വര്‍ഗീയവാദി ആയി മുദ്രകുതപ്പെടുന്നു. പഠിപ്പിക്കുന്ന വിഷയങ്ങളോ പഠിപ്പിക്കുന്നവരുടെ യോഗ്യതയോ ഒന്നിലും സര്‍ക്കാരിനു യാതൊരു നിയന്ത്രണവുമില്ലാത്ത മദ്രസ്സകളില്‍ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍തികളുടെ ബിരുദങ്ങള്‍ സി ബി എസ് സി വിദ്യാര്തികളുടെതിനു തുല്യമാക്കിയിരിക്കുന്നു. മറുവശത്ത് ഭാരതത്തിന്റെ അമൂല്യ ഗ്രന്ഥങ്ങളായ ഗീതയോ വേദങ്ങലോ ആരെങ്കിലും വിദ്യാര്‍ത്തികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് വര്‍ഗീയമാകുന്നു. ഇക്കൂട്ടരുടെ കപട മതേതരത്വവും മുസ്ലിം പ്രീണന നയങ്ങളും ഈ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുക? ഈ ചോദ്യത്തിന് ഉത്തരം അന്വേഷിക്കുമ്പോള്‍ ഈ നയങ്ങള്‍ രണ്ടു സമുദായത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ വെവ്വേറെ പരിശോധിക്കേണ്ടിയിരിക്കുന്നു.


മുസ്ലിം സമുദായത്തിലെ മാറ്റങ്ങള്‍ പഠിക്കുമ്പോള്‍ ഒരു സാധാരണ മുസ്ലിം ഇതൊക്കെ കൊണ്ടു അല്ലെങ്കില്‍ ഇവരെ ഒക്കെ കൊണ്ടു എന്ത് നേടി എന്ന് പരിശോധിച്ചാല്‍ പ്രത്യേകിച്ച് ഒന്നും നേടിയില്ല എന്നതാണ് വാസ്തവം. മുസ്ലിമ്ങളിലെ ഭൂരിപക്ഷംദരിദ്രരും ദാരിദ്ര്യത്തില്‍ തന്നെ തുടരുന്നു. 'മതേതരവാദി' കല്‍ക്കെല്ലാം അവരുടെ വോട്ടു മാത്രം മതി. കുഞ്ഞാലിക്കുട്ടിമാരും lഅബ്ദുല്‍ വഹാബ്മാരും കൂടുതല്‍ കൂടുതല്‍ ധനികരാകുന്നു. ന്യൂനപക്ഷ 'ഉദ്ധാരണ'തിനായി ഒഴുക്കുന്ന കോടികള്‍ അവരിലെ ധനികരുടെ പോക്കറ്റുകള്‍ മാത്രം വീര്‍പ്പിക്കുന്നു. ബഹുഭാര്യത്വവും ശൈശവവിവാഹവും lപോലെയുള്ള അനാചാരങ്ങളില്‍ പെട്ടുഴലുന്ന മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷതിനെ സമൂഹത്തിന്റെ പോതുധാരയിലേക്ക് കൊണ്ടുവരാനുള്ള ആത്മാര്‍ഥമായ യാതൊരു നടപടികളും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതകുന്ന കുടുംബങ്ങള്‍ക്ക് സ്വന്തം പെണ്മക്കളെ അറബികള്‍ക്കും മാലെക്കാര്‍ക്കും 'കല്യാണം' കഴിപ്പിച്ചു വില്‍ക്കെണ്ടിവരുന്നു. പെണ്‍കുട്ടികള്‍ അന്യനാട്ടില്‍ ശിഷ്ടജീവിതം ആരും തുണയില്ലാതെ കഴിച്ചു കൂട്ടുന്നു. വോട്ട് നേടാന്‍ മദനിമാര്‍ക്കും അഫ്സല്‍ ഗുരുമാര്‍ക്കും വേണ്ടി വാദിക്കുന്നവര്‍ക്ക് പാവപ്പെട്ടവരുടെ പ്രശ്നങ്ങളൊന്നും പ്രധാനമല്ല. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍ നിന്നും ജനതയെ മോചിപ്പിക്കന്ടവര്‍ അതിന് പകരം സ്ത്രീകളെ വെറും ഉപഭോഗ വസ്തുക്കളി മാത്രം കാണുന്ന, ബഹുഭാര്യത്വത്തെ പ്രകീര്‍ത്തിക്കുന്ന അബൂബക്കര്‍ മുസല്യാരെ പോലുള്ളവരുടെ വീടുകള്‍ക്ക് മുന്നില്‍ കാത്തുകെട്ടി കിടക്കുന്നു. സംവരനത്ത്തിനുല്‍ ക്രീമി ലേയര്‍ പരിധി രണ്ടര ലക്ഷത്തില്‍നിന്നും നാലര ലക്ഷമാക്കി ഉയര്‍ത്തിയ നടപടികളിലൂടെ അവരിലെ പാവപ്പെട്ടവരുടെ ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ പോലും കൂട്ടത്തിലെ സമ്പന്നര്‍ തട്ടിയെടുക്കുന്ന ദയനീയ കാഴ്ചയാണ്‌ കാണാന്‍ സാധിക്കുന്നത്. അവര്ക്കു വേണ്ടി വാദിക്കണ്ട സ്വന്തം സമുദായത്തിലെ നേതാക്കന്മാര്‍ പോലും അവരിലെ സമ്പന്നരുടെ ജിഹ്വകളായി മാറുന്നു. മതേതരത്വത്തിന്റെ കാവല്നായ്ക്കള്‍ക്ക് പോലും ധനികരെ മതി. അങ്ങിനെ ദാരിദ്ര്യത്തിന്റെ പടുകുഴിയില് പെട്ടുഴലുന്ന യഥാര്ത്ഥ ന്യൂനപക്ഷങ്ങളെ ആര്‍ക്കും വേണ്ട. ഇതിന്റെ ഫലമായി പ്രതീക്ഷ നഷ്ടപ്പെടുന്ന പാവങ്ങള്‍ പണത്തിനായി, പണത്തിലൂടെ ലഭിക്കുന്ന നല്ലൊരു ജീവിതതിനായി തീവ്രവാദി ക്യാമ്പുകളില്‍ ചെന്നെത്തുന്നു. പാവങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ മതേതര കഴുകന്മാര്‍ക്ക് സമയം ഇല്ല അല്ലെങ്കില്‍ താത്പര്യമില്ല. അവര്‍ക്കിവരുടെ വോട്ടുകള്‍ മാത്രം മതി.

ഹിന്ദു സമൂഹത്തിലും അവരുടെ ചിന്തകളിലും വന്ന മാറ്റങ്ങള്‍ ഇതേ പോലെ തന്നെ, അല്ലെങ്കില്‍ ഇതേക്കാള്‍ കൂടുതല്‍ പ്രധാന്യം അര്‍ഹിക്കുന്നു. ലോകത്തെ ഏറ്റവും മഹത്തായ സംസ്കാരത്തിന് ഉടമകളാണ് ഹൈന്ദവ സമൂഹം. ജാതി മത വര്‍ണ വര്‍ഗ വ്യത്യാസങ്ങള്‍ നോക്കാതെ ഇവിടെ വന്ന എല്ലാവരെയും ഇരു കൈകള്‍നീട്ടി നിര്ത്തി ഇവിടത്തെ ഹിന്ദുക്കള്‍. ഇസ്രായേലില്‍ നിന്നു രക്ഷപെട്ടു വന്ന യഹൂദരെയും ഇരാനില്‍നിന്നു അഭയം തേടി വന്ന പാര്‍സികളെയും മുസ്ലിമ്ങളെയും ക്രിസ്ത്യാനികളെയും അങ്ങിനെ ഇവിടെ വന്ന എല്ലാവരേയും ഇരു കൈകളും നീട്ടി സ്വീകരിച്ചു ഇവിടെ ഇടം നല്കിയ മഹത്തായ പാരമ്പര്യമാണ് ഇവിടത്തെ ഹിന്ദുക്കള്ക്കുള്ളത്. നൂറു കണക്കിന് ഭാഷകളും സംസ്കാരങ്ങളും, അനേകം മതങ്ങളും ജാതികളും എല്ലാം അടങ്ങുന്ന ഭാരതമെന്ന മഹാപ്രതിഭാസത്തെ എല്ലാ നാനാത്വങ്ങല്‍ക്കിടയിലും ഒറ്റക്കെട്ടായി നിര്ത്തി മുന്നോട്ടു കൊണ്ടുപോകുന്ന ശക്തി ഹിന്ദു മതം എന്ന് നമ്മള്‍ വിളിക്കുന്ന സനാതന ധര്മമെന്ന ജീവിത രീതിയുടെ എല്ലാത്തിനെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹൃദയം തന്നെ ആണ്. വിഭജനത്തിനു ശേഷം പാകിസ്ഥാന്‍ ഒരു മുസ്ലിം രാജ്യമായിട്ടും തൊണ്ണൂറു സതമാനതിലധികം ഹിന്ദുക്കള്‍ ഉള്ള ഇന്ത്യ ഒരു മതേതര രാജ്യമായി നിന്നതും മഹാപാരംപര്യത്തിന്റെ സാക്ഷ്യപ്പെടുതല്‍ തന്നെ ആണ്. ഇങ്ങനെ ഉള്ള ഹൈന്ദവര്‍ക്കിടയില്‍ പോലും അടുത്ത കാലത്തായി തീവ്ര ചിന്താഗതികള്‍ ശക്തിപ്പെട്ടുവരുന്നു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ടികളുടെ അമിത ന്യൂനപക്ഷ പ്രീണന നയങ്ങള്‍ തന്നെ മാറ്റത്തിന്റെ മൂലകാരണം. ആരൊക്കെ വാദത്തെ എത്ര ശക്തിയുക്തം എതിര്‍ത്താലും ഇതൊരു നഗ്ന സത്യം തന്നെ ആണ്. അമിത പ്രീണനങ്ങള്‍ തങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ ഇവിടെ ആരുമില്ല എന്ന ഒരു അരക്ഷിതാവസ്ഥ ഹൈന്ദവ സമൂഹത്തില്‍ വലിയൊരു വിഭാഗത്തിന്റെ ഉള്ളില്‍ സൃഷ്ടിച്ചിരിക്കുന്നു.ഈ അരക്ഷിതാവസ്ഥ തന്നെ ആണ് ബി ജെ പി യുടെ എണ്പത്തിനാലിലെ രണ്ടു സീറ്റില്‍ നിന്നും ഇന്നു രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലേക്കുള്ള ക്രമാതീതമായ വളര്‍ച്ചക്ക്‌ കാരണം. പൈശാചികമായ പ്രസംഗങ്ങള്‍ നടത്തിയ വരുണ്‍ ഗാന്ധിയെ ന്യായീകരിക്കുക പോലെയുള്ള നടപടികളിലൂടെ അവര്‍ ഈ എരിതീയില്‍ എണ്ണ ഒഴിക്കുന്നു. ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ എന്ത് കൊണ്ടും ഭീകരം ആയിരിക്കും ഭൂരിപക്ഷ വര്‍ഗീയത. അതുകൊണ്ട് ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഹിന്ദുക്കളുടെ മനോഭാവത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങള്‍ ഒരു ദുരന്തത്തില്‍് ആയിരിക്കും കലാശിക്കുക. സ്വാതന്ത്ര്യത്തിനു അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ഉള്ളില്‍ എടുതുപരയതക്ക സാംസ്കാരികമോ മതപരമോ ആയ വൈവിധ്യങ്ങള്‍ ഒന്നും ഇല്ലാഞ്ഞിട്ടു കൂടി പാക്കിസ്ഥാന്‍ നിലനില്‍പ്പിനായി കഷ്ടപ്പെടുമ്പോള്‍ ഇത്ര അധികം വൈചിത്ര്യങ്ങള്‍ക്ക് നടുവിലും ഇന്ത്യയെ ഒറ്റക്കെട്ടായി നിര്‍ത്തുന്നത് ഇവിടത്തെ എന്പതന്ച്ചു ശതമാനതോളം വരുന്ന ഇവിടത്തെ ഭൂരിപക്ഷ ജന വിഭാഗത്തിന്റെ മറ്റുള്ളവരോടുള്ള സാഹോദര്യ മനോഭാവം തന്നെ ആണ്. എന്നാല്‍ ഈ മനോഭാവത്തിനു കോട്ടം തട്ടുമ്പോള്‍ ഇവിടെ തോല്‍ക്കുന്നത് ഹിന്ദുവോ മുസ്ലിമോ അല്ല, ഈ ഇന്ത്യ എന്ന രാജ്യമാണ്. തങ്ങള്‍ക്കുകൂടി അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ സന്ഘടിതമായി തട്ടി എടുക്കുന്നു, തങ്ങള്‍ക്കില്ലാത്ത ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നു മുതലായ തുടരെ ഉണ്ടാകുന്ന അനുഭവങ്ങള്‍ ഓരോ ഹിന്ദുവിന്റെ ഉള്ളില്‍ നിന്നും പതിയെ പതിയെ ഈ സാഹോദര്യ മനോഭാവത്തെ നശിപ്പിക്കുന്നു. അത് നശിക്കുമ്പോള്‍ തകരുന്നത് ഈ രാജ്യത്തിന്റെ കെട്ടുറപ്പ് തന്നെ ആണ്. അതിന്റെ ദുരന്ത ഫലങ്ങള്‍ പേറേണ്ടി വരിക ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ തന്നെ ആകും. "ഈ രാമന്‍ ഏത് എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചവനാ" തുടങ്ങിയ പരിഹാസങ്ങള്‍ തങ്ങളുടെ വാകുകളിലും പ്രവര്‍ത്തികളിലും തൊടുത്തു വിടുന്ന നേതാക്കള്‍ ഓര്ത്തു വയ്ക്കുക - പത്തു വോട്ടു കൂടുതല്‍ കിട്ടാനായി നിങ്ങള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തികള്‍ ഈ രാജ്യത്തിന്റെ അടിവാരമാണ് തോന്ടുന്നത്.



 Working together for a living planet
read more...

Saturday, January 24, 2009

read more...