Tuesday, June 1, 2010

ബര്‍ലിന്‍ - ഇരുപതാം നൂറ്റാണ്‍്ടിന്ടെ ചരിത്രത്തോടൊപ്പം

വലിയ പ്രതീക്ഷകലോടെയാണ് ബര്‍ലിനിലോട്ടിരങ്ങിയത്. യൂറോപ്പില്‍ കാണണമെന്ന് എന്നും ആഗ്രഹിച്ചിരുന്ന മൂന്ന്‍ നാല് നഗരങ്ങളില്‍ ഒന്നായിരുന്നു ബര്‍ളിന്‍. മ്യൂനിക്കില്‍നിന്ന്‍ ഒരു ശനിയാഴ്ച രാവിലെ ഇറങ്ങി. മൂന്നു ദിവസത്തെ പരിപാടി.

ട്രെയിന്‍ യാത്ര ചിലവേറിയതായതിനാല്‍് ലാഭകരമായ യാത്രാമാര്‍ഗം അന്വേഷിച് എത്തിയത് കാര്‍ പൂളിങ്ങിലാണ്. യൂറോപ്പില്‍ നിരവധി കാര്‍ പൂളിങ് വെബ്‌ സൈറ്റ്കള് ഉണ്ട്. എങോട്ടെന്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇതുപോലുള്ള സൈറ്റുകളില്‍ അവരുടെ യാത്രാ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താം. അതെ സ്ഥലത്ത്തോട്ടു അന്നേ ദിവസം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അയാളോടൊപ്പം കൂടാം. ട്രെയിന്‍, ബസ്സ്‌ ചാര്‍ജ് അപേക്ഷിച് നോക്കുമ്പോള്‍ തുച്ചമായ തുകയ്ക്ക് ലക്ഷ്യസ്ഥാനത്ത് എത്താം. രണ്ടു പേര്‍ക്കും ലാഭം. ഞാന്‍ ബുക്ക് ചെയ്തിരുന്നത് ഡൊമിനിക്ക് എന്നാ ആളുടെ വണ്ടിയിലാരുന്നു.

നേരത്തെ പറഞ്ഞുരപ്പിച്ചത് അനുസരിച്ച് ബോര്‍ഡിംഗ് പോയിന്റായ ഫ്രൂട്മാനിംഗ് സ്റ്റേണ് മുന്നില്‍ പത്ത് മണിയോടെ ഞാന്‍ എത്തി. അല്പം കഴിഞ്ഞപ്പോള്‍ ഒരു കറുത്ത മെര്സിഡസ് എന്റെ മുന്നില്‍ വന്നു നിന്നു. ഗ്ലാസ്‌ തുറന്നപ്പോ ഒരമ്മച്ചി. ആള് മാറി നിര്തിയതാവം എന്ന് വിചാരിച്ചു നിന്നപ്പോള്‍ അവര് ചോദിച്ചു

"യൂ ഷാം??"

മുറി ഇംഗ്ലീഷിലുള്ള ചോദ്യത്തിനു ഞാന്‍ തലയാട്ടി. ആകെ കണ്ഫൂഷന്‍് ആയി.

"ഡോമിനിക്???" ഞാന്‍ തിരിച്ചു ചോദിച്ച്‌.

"മീ ഡോമിനിക് മദര്‍"

ഓ!! അത് ശരി. അങ്ങിനെ വരട്ട. ഇപ്പൊ ടെക്കനിക്ക് പിടികിട്ടി. ഇവരപ്പോ എന്നെ പിക്ക് ചെയ്തു ഡൊമിനിക്കിന്റെ അടുക്കല്‍ എത്തിക്കും. ആശ്വാസമായി. അവരോടധികമൊന്നും ഞാന്‍ ചോദിച്ചില്ല. കൊടുംകാട്ടില്‍ സൂചി തപ്പുന്നപോലെ തപ്പിക്കണ്ടുപിടിച്ച വാക്കുകള്‍ വച്ച്ച്ചാണ് അവരിത്രേം തന്നെ പറഞൊപ്പിചൃത്. ഇനി ഒന്നൂടെ ആ ദയനീയ കാഴ്ച കാണാന്‍ കെല്‍പ്പില്ലാത്തതിനാല്‍ ഞാനൊന്നും ചോദിച്ചില്ല.

സമയം അഞ്ച് മിനിറ്റ് കഴിഞ്ഞു...പത്ത് മിനിറ്റ് കഴിഞ്ഞു...അമ്മച്ചിക്ക് എങ്ങും നിര്‍ത്താന്‍ പ്ലാന്‍ ഉള്ളതായി തോന്നുന്നില്ല. അവരെങ്ങോട്ടാണ് പോകുന്നതെന്ന് ഒരു ക്ലൂവും കിട്ടിയില്ല. എന്നെ തട്ടിക്കൊണ്ടു പോയി കിട്നി അടിച് മാറ്റാനുള്ള പരിപാടി ആണോ?? ഞാനൊന്നു പേടിച്ചു. ഇനി ചോദിച്ചിട്ട് തന്നെ കാര്യം.

"യൂ ... ഡ്രൈവ് .. ബര്‍ലിന്‍"

അത്യാവശ്യം കാര്യം മനസ്സിലാകാന്‍ വേണ്ട മൂന്നു വാക്കുകള്‍ പെറുക്കിയിട്ട് ബാക്കി ആണ്ഗ്യം കൊണ്ട് അട്ജസ്റ്റ് ചെയ്ത് ഞാന്‍ ചോദിച്ചു. എന്തായാലും അവര്‍ക്ക് കാര്യം പിടികിട്ടി.

"എസ്...ഐ...ഡ്രൈവ്...ബര്‍ലിന്‍"

അതെ ഭാഷയില്‍ അവരും മറുപടി പറഞ്ഞു.

ദൈവമേ...അറുനൂറു കിലോമിറ്റ്രൊളമുണ്ട്. അമ്മച്ചി താങ്ങുമോ?? അതോ അവസാനം അമ്മച്ചിയെ ഞാന്‍ താങ്ങന്റി വരുമോ?? പണിയായോ?? പിന്നേം ആകെ കണ്ഫൂഷന്‍ ആയി. എന്തായാലും ഇറങ്ങി. ഇനി വരുന്നടത്ത് വച്ച് കാണാം. ഞാന്‍ ഒന്നൂടെ ഉറച്ചിരുന്നു.

അല്പം കഴിഞ്ഞപ്പോ വണ്ടി മെയിന്‍ ഹയ് വേയില്‍ പ്രവേശിച്ചു. അതോടെ മണിച്ച്ചിത്ത്രത്താഴ്ല്‍് ശോഭനേല്‍് ഉണ്ടായപോലൊരു മാറ്റം അമ്മച്ചിയിലുമുണ്ടായി. അതുവരെ 60-70 സ്പീഡില്‍ ഓടിച്ചിരുന്ന അമ്മച്ചി പെട്ടെന്ന് 150 ഇല്‍എത്തി. എനിക്ക് ചുറ്റും പഞ്ചവര്ണക്കിളികള്‍് പാറിനടന്നു. ഇവരിതെന്തോപ്പിക്കാനുള്ള ഭാവമാണ്? കാറിനു പുറത്തുള്ള ലോകവുമായുള്ള അമ്മച്ച്ചീടെ കണക്ഷന്‍ വിട്ടുപോയെന്നു തോന്നി. ഹയ് വേയില്‍ കേറിയപ്പോ ആക്സലരെടരില്‍ വച്ച കാല്‍ അമ്മച്ചി പിന്നെ തിരിചെടുത്തിട്ടില്ല. വണ്ടി പറക്കുന്നു.

കാറിലെ എഫ് എം റേഡിയോയില്‍ ജര്‍മ്മന്‍ പാട്ടുകള്‍ ഒഴുകി വന്നുകൊന്ടേയിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോ കാറിന്റെ ഡാഷ് ബോര്‍ദീന്നു ഒരു സിഗരറ്റെടുത്ത് അമ്മച്ചി കത്തിച്ചു. എനിക്കുമോന്നു നീട്ടി. ഞാന്‍ ബഹുമാനപുരസരം നിരസിച്ചു. സിഗരട്റ്റ് കത്തിക്കുംപോഴും മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയത്കൊണ്ടേയിരുന്നു. എഫ് എമില്‍ പാട്ട് മാറി ന്യൂസ് വന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ്, മാന്ഗ്ലൂര്‍ എന്നൊക്കെ മനസ്സിലായി. അവിടെ പ്ലേന്‍്...ഇവിടെ കാര്‍്. എപ്പോഴാണ് ഇത് പറന്നു പൊങ്ങി പോസ്റ്റര്‍ ആകാന്‍ പോകുന്നതെന്ന്‍് അറിയത്തില്ല.

പെട്ടെന്ന്‍ നേരെ നോക്കിയപ്പോ തൊട്ടു മുന്നില്‍ മറൊരു കാര്‍്. അമ്മച്ചി സിഗരറ്റ് കവര്‍ തിരിച്ചു വക്കുന്നതിനിടെ ഇതൊന്നും കാണുന്നില്ല. ഞാന്‍ പച്ച്ച്ചമാലയാലത്ത്തില്‍ "അയ്യോഓഓഓഓഓഓ"ന്നു നിലവിളിച്ചു. അമ്മച്ചി എഴുന്നേറ്റു നിന്ന് ചവുട്ടി. വണ്ടി നിന്നു. മുന്നിലെ സൈഡ് സീറ്റില്‍ അമ്മച്ചി വച്ചിരുന്ന ചായേം ജ്യൂസും പറന്നു താഴെയെത്തി.

"ഓ മൈ ടീ ... ഓ മൈ ജൂസ്"

അമ്മച്ചി എനിക്കൂടെ മനസ്സിലാകുന്ന ഭാഷേല്‍ വിലപിച്ചു. അതെല്ലാം പെറുക്കി മേളില്‍ വച്ച് അധികം വൈകാതെ പൂര്‍വാധികം സ്പീഡില്‍ തിരിച്ചെത്തി.

നാല് മണിക്കുറുകൊണ്ടു അഞ്ഞൂടന്പതു കിലോമിറ്റ്റോളം പിന്നിട്ടു. ബര്‍ളിന്‍ അടുക്കാറായതോടെ കാറില്‍ വഴികാട്ടാന്‍ സെറ്റ് ചെയ്തു വച്ചിരുന്ന ജി പി എസ് മെഷീന്‍ അമ്മച്ചിയെ പറ്റിക്കാന്‍് തുടങ്ങി. അങ്ങനിരിക്കുമ്പോ ഏതെങ്കിലും എടവഴീല്‍ കേറാന്‍ ഡയറക്‍്ഷന്‍് കൊടുക്കും. അത് കേട്ട് അമ്മച്ചി കേറും. ആ പഞ്ചായത്ത് മുഴുവന്‍ കറക്കീട്ട് തിരിച്ചു കേറിയിടത്ത് തന്നെ തിരിച്ചു കൊണ്ടെത്തിക്കും. അമ്മച്ചി ഒന്നും സംഭാവിക്കാതതുപോലെ തുടരും. അങ്ങിനെ രണ്ടു മൂന്നു പ്രാവശ്യം ആ കലാപരിപാടി അരങ്ങേറി.

അങ്ങിനെ കറങ്ങിത്തിരിഞ്ഞ്‌ അവസാനം എനിക്കിറങ്ങണ്ട നിക്കൊല്സീ സബ്‌ വെ സ്റ്റേഷന്‍ എത്തി. അവിടേം ജി പി എസ് അമ്മച്ചിയെ ഒരു റവ്ണ്ട് കറക്കി. അവസാനം ഞാന്‍ വഴി പറഞ്ഞു കൊടുത്ത് സ്ഥലം എത്തിച്ചു. ബായ്ഗേടുത്ത് അമ്മച്ചിക്കും ദൈവത്തിനുo നന്ദീം പറഞ്ഞ് മുപ്പത് യൂറോയും കൊടുത്ത് ഇറങ്ങിയപ്പോ പണ്ട് വീഗാലാന്ട്ന്ന് ഇറങ്ങിയ ഒരു ഫീലിംഗ്....

തുടരും.....
Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

4 comments: on "ബര്‍ലിന്‍ - ഇരുപതാം നൂറ്റാണ്‍്ടിന്ടെ ചരിത്രത്തോടൊപ്പം"

Praveen N said...
This comment has been removed by the author.
Praveen N said...

Very good narration .

സൂര്യജിത്ത് said...

വായിച്ചു...ബോധിച്ചു...രസിച്ചു.... !

Post a Comment